പെൺകുഞ്ഞു ജനിച്ചാൽ നിർഭാ​ഗ്യം എന്നു കരുതുന്ന കുടുംബങ്ങൾ ഇന്നുമുണ്ട്. അക്കൂട്ടത്തിൽ വ്യത്യസ്തമാവുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു കുടുംബം. മുപ്പത്തിയഞ്ചു വർഷത്തിനു ശേഷം കുടുംബത്തിൽ ജനിച്ച പെൺകുഞ്ഞിനെ വ്യത്യസ്തമായി വീട്ടിലേക്ക് വരവേറ്റ കുടുംബത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്. രാജസ്ഥാനിലെ നാ​ഗൗർ ജില്ലയിൽ നിന്നാണ് കൗതുകകരമായ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഹനുമാൻ പ്രജാപത് എന്നയാളുടെ ഭാര്യ ചുകി ദേവിക്കാണ് പെൺകുഞ്ഞ് പിറന്നത്. മാർച്ച് മൂന്നിന് ജനിച്ച കുഞ്ഞിനെ ഭാര്യവീട്ടിൽ നിന്ന് തിരികെയെത്തിക്കുന്നതിനായാണ് ഹനുമാൻ ഹെലികോപ്റ്റർ ഏൽപിച്ചത്. 

അഞ്ചുലക്ഷത്തോളം രൂപ മുടക്കിയാണ് കുടുംബം ഹെലികോപ്റ്റർ ബുക് ചെയ്തത്. കാലങ്ങൾക്കു ശേഷം കുടുംബത്തിൽ ജനിച്ച പെൺകുഞ്ഞിനെ രാജകീയമായി തന്നെ വരവേൽക്കാനായാണ് ഹെലികോപ്റ്ററിൽ വീട്ടിലെത്തിച്ചതെന്ന് ഹനുമാൻ പറയുന്നു. മറ്റു കുടുംബങ്ങളും പെൺകുഞ്ഞുങ്ങളുടെ ജനനത്തെ വ്യത്യസ്തമായി ആഘോഷിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും ഹനുമാൻ.