കോവിഡിനെ തുരത്താൻ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് ആരോ​ഗ്യ പ്രവർത്തകരും പോലീസും ഉൾപ്പെടെയുള്ള മുൻനിരപ്പോരാളികൾ. ഇതിനിടയിൽ സ്വന്തം വിവാഹം വന്നാലോ? കൊറോണക്കാലത്ത് അവധി ലഭിക്കാതെ വന്നതോടെ ഹൽദി ആഘോഷം പോലീസ് സ്റ്റേഷനിലാക്കിയ പോലീസ് ഉദ്യോ​ഗസ്ഥയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ദും​ഗാർപൂർ കോട്വാലി പോലീസ് സ്റ്റേഷനിലെ ആശയാണ് വ്യത്യസ്തമായി തന്റെ ഹൽദി ആഘോഷിച്ചത്. ഹൽദി ആഘോഷത്തിനായി ആശയ്ക്ക് ​ഗ്രാമത്തിൽ പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്റ്റേഷനിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിച്ചതെന്ന് സ്റ്റേഷൻ ഇൻ ചാർജ് ദിലീപ് ദാൻ പറയുന്നു.   ആശയും സഹപ്രവർത്തകരും ചേർന്ന് ഹൽദി ചടങ്ങ് ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്.