അന്ന് ഞാന്‍ അവളെ പച്ചയ്ക്ക് കത്തിച്ചിരുന്നെങ്കില്‍... | ആര്‍.ജെ അരുണ്‍ പറയുന്നത് കേള്‍ക്കൂ

''വീട്ടില്‍ അമ്മ പറയുന്ന വാക്കിനും അഭിപ്രായത്തിനും വിലകല്‍പിക്കുന്ന, 'നോ'കളെ ആദരവോടെ ഉള്‍കൊള്ളുന്ന അച്ഛനെ കണ്ട് വളരുന്ന മകന്‍ 'നോ' കളെ മനോഹരമായി കൈകാര്യം ചെയ്യും. അമ്മയുടെ വാക്കിന് പുല്ലു വില നല്‍കുന്ന അച്ഛനെ കണ്ടാണ് വളരുന്നതെങ്കില്‍ ആ മകന് നോ കേള്‍ക്കേണ്ടി വരുമ്പോള്‍ പറഞ്ഞയാളെ പച്ചയ്ക്ക് കത്തിക്കാന്‍ തോന്നും''. ക്ലബ് എഫ്.എം ആര്‍.ജെ അരുണ്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പങ്ക് വെച്ച വാക്കുകളാണിത്.  പ്രണയത്തിന്റെ പേരില്‍ കൊലക്കത്തിക്കിരയായ വാര്‍ത്തകള്‍ സാധാരണമാകുന്ന സാഹചര്യത്തില്‍ അരുണിന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറുകയാണ് .പണ്ട് ഇഷ്ടം തോന്നിയ പെണ്‍കുട്ടിയുടെ നോ കേട്ട് അന്ന് അവളെ പച്ചയ്ക്ക് കത്തിച്ചിരുന്നെങ്കില്‍ ഇന്ന് തന്റെ കുഞ്ഞിന്റെ അമ്മയായി, തന്റെ ഭാര്യയായി അവളുണ്ടാവുമായിരുന്നില്ലെന്ന് അരുണ്‍ പറയുന്നു. 'നോ' കള്‍ 'യെസ്' ആയി മാറാന്‍ കാത്തിരിക്കാം. എന്നിട്ടും മാറിയില്ലെങ്കില്‍ വിട്ടു പിടിക്കുക.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented