സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ പോലീസ് സ്‌റ്റേഷനിലാണ്. അനുവാദമില്ലാതെ തന്റെ കൈയ്യിലുള്ള പെന്‍സില്‍ ലെഡ് എടുത്തുകൊണ്ടുപോകുന്ന സഹപാഠിക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞ് വന്നത് ഒരു പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി. 

പരാതിക്കാരന്റെ ഭാഗം സംയമനത്തോടെ കേട്ട പോലീസ് എല്ലാത്തിനും വളരെ പെട്ടന്ന് ഒത്തുതീര്‍പ്പുണ്ടാക്കി. കേസെടുത്താല്‍ കൂട്ടുകാരന് ജയിലില്‍ പോകേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ കൊച്ചുമനസ്സലിഞ്ഞു. 

ആന്ധ്രാപ്രദേശ് പോലീസ് ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ പോലും എ.പി. പോലീസിനെ വിശ്വസിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.