കോവി‍ഡ് നിയമങ്ങൾ പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരു വനിതാ പോലീസ് ഉദ്യോ​ഗസ്ഥയുടെ വീഡിയോ ആണിപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. ​ഗർഭിണി കൂടിയായ ഡിഎസ്പി ശിൽപാ സാ​ഹു ആണ് വെയിലും ചൂടും വകവെക്കാതെ ജനങ്ങളോട് കോവിഡ്കാല സുരക്ഷകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നിരത്തിലിറങ്ങിയത്. ഛത്തീസ്​ഗ‍ഡിലെ ബസ്താർ ഡിവിഷനിലെ ദന്തേവാഡയിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശത്താണ് ശിൽപയെ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈയിൽ ലാത്തിയുമേന്തി ട്രാഫിക് നിയന്ത്രിക്കുന്ന ശിൽപയാണ് വീ‍ഡിയോയിലുള്ളത്.