​ഗർഭിണിയായ പൂച്ചയെ രക്ഷിച്ച പ്രവാസി മലയാളികൾക്ക് അഭിനന്ദനവുമായി ദുബായി ഭരണാധികാരി. ബാൽക്കണിയിൽ കുടുങ്ങി വീഴാറായ പൂച്ചയെ വലവിരിച്ച് സുരക്ഷിതമായി താഴെയെത്തിച്ച നാദാപുരം പുറമേരി സ്വദേശി റാഷിദടക്കം നാലുപേർക്കാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അഭിനന്ദനസന്ദേശമെത്തിയത്. ഇവർ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഈ നന്മയുള്ള മനുഷ്യരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചത്.