കണ്ണൂര്‍ തളാപ്പ് എസ്.എന്‍. വിദ്യാമന്ദിറില്‍ നീറ്റ് പരീക്ഷയ്ക്ക് ആവശ്യമായ ഫോട്ടോ കരുതാതെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫോട്ടോ എത്തിച്ച് നല്‍കിയത് ഒരു പോലീസുകാരനാണ്. അസി.സബ് ഇന്‍സ്‌പെക്ടടര്‍ ടി.കെ. ബിജു. അഞ്ച് വിദ്യാര്‍ത്ഥികളെയാണ് ഈ പോലീസുകാരന്‍ സഹായിച്ചത്.

മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ലതീഷ് പൂവത്തൂര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.