യഥാർഥ വസ്തുക്കളെ വെല്ലുംവിധത്തിൽ കേക്കും പേസ്ട്രികളുമൊക്കെ നിർമിച്ച് വ്യത്യസ്തനായ ഷെഫാണ് അമൗരി ​ഗിചോൺ. അടുത്തിടെ ടെലസ്കോപ്പിന്റെ മാതൃകയിലും കക്ഷി പേസ്ട്രി തയ്യാറാക്കിയിരുന്നു. ഇപ്പോഴിതാ അസ്സലൊരു സിംഹത്തിന്റെ രൂപമാണ് അമൗരി തയ്യാറാക്കിയിരിക്കുന്നത്. 

അഞ്ചു ദിവസം കൊണ്ട് തയ്യാറാക്കിയ ചോക്ലേറ്റ് സിംഹത്തിന്റെ രൂപമാണ് അമൗരി പങ്കുവച്ചിരിക്കുന്നത്. അഞ്ചടിയും എട്ടിഞ്ചുമാർന്ന സിംഹത്തിന്റെ ഭാരം മുപ്പത്തിയാറു കിലോയാണ്. ചോക്ലേറ്റ് ഉപയോ​ഗിച്ച് സിംഹത്തെ തയ്യാറാക്കുന്ന ഓരോ ഘട്ടങ്ങളും അമൗരി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.