ഫോണും തട്ടിപ്പറിച്ച് പറന്ന തത്ത പകർത്തിയ വീഡിയോ വൈറലാവുന്നു. ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൊബൈൽ ഫോൺ തത്ത റാഞ്ചുകയായിരുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. എങ്കിലും വീഡിയോ പുറത്തുവന്നതോടെ തത്തയുടെ ഉള്ളിലെ ക്യാമറാമാനെ അഭിനന്ദിച്ച് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഇനി ഡ്രോൺ ഒക്കെ എന്തിനാണ് എന്നും തത്തയെ വെച്ച് സിനിമ വരെ എടുക്കാമെന്നുമൊക്കെയാണ് വരുന്ന കമന്റുകൾ.