സിങ്കപ്പൂർ മൃഗശാലയിൽ ഒരുമാസം പ്രായമായ പാണ്ടയുടെ പിറന്നാൾ ആഘോഷിച്ചു. തെക്കുകിഴക്കൻ ഏഷ്യയിൽ ആദ്യമായി ജനിക്കുന്ന പാണ്ടയാണിത്. പാണ്ടകളായ കൈ കൈയുടേയും ജിയ ജിയയുടേയും കടിഞ്ഞൂൽ കൺമണിയുടെ പിറന്നാളാണ് ആഘോഷിച്ചത്‌. ചൈന സിങ്കപ്പൂരിന് വായ്പ നൽകിയ പാണ്ടകളാണ് കൈ കൈയും ജിയ ജിയയും.