കഴുത്തില്‍ പാക്പതാക, നാവില്‍ ഇന്ത്യന്‍ദേശീയഗാനം: യുവാവിന്റെ വീഡിയോ വൈറലാകുന്നു

ഇന്ത്യയും പകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയ ഏഷ്യാകപ്പ് ക്രിക്കറ്റ് മാച്ചിനിടയില്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന പാകിസ്താന്‍ യുവാവിന്റെ വീഡിയോ വൈറലാകുന്നു. പാക് പതാക കഴുത്തിലണിഞ്ഞ ആദില്‍ താജ് എന്ന യുവാവ് ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കുന്ന വീഡിയോ സ്വയം റെക്കോഡ് ചെയ്യുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ വീഡിയോ പിന്നീട് മറ്റ് സാമൂഹികമാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ വീഡിയോയിലെ ആദില്‍ താജ് അത് താനാണെന്നും നിരര്‍ത്ഥകമായ യുദ്ധം വേണ്ടെന്നും സ്‌നേഹവും പരക്കട്ടേയും എന്ന് ആശംസിച്ച്  രംഗത്തെത്തി. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented