വെഡ്ഡിങ് ഫോട്ടോഷൂട്ട് മനോഹരമാക്കാൻ വ്യത്യസ്തത പരീക്ഷിക്കുന്നവരുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും അത്തരത്തിലൊരു വീഡിയോ ആണ്. സിംഹക്കുഞ്ഞിനെ ഉപയോ​ഗിച്ച് വെഡ്ഡിങ് ഫോട്ടോഷൂട്ട് ചെയ്യുന്ന ദമ്പതിമാരാണ് വീഡീയോയിലുള്ളത്. മയക്കിക്കിടത്തിയ സിംഹക്കുഞ്ഞിനെയാണ് വീഡിയോയിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

പാകിസ്താനി ദമ്പതിമാരാണ് സിംഹക്കുഞ്ഞിനെ എടുത്തും നടുവിലിരുത്തിയുമൊക്കെ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. സം​ഗതി വൈറലായതോടെ മൃ​ഗസംരക്ഷണ പ്രവർത്തകരിൽ പലരും വിമർശനവുമായി രം​ഗത്തെത്തി. എന്തു കാര്യത്തിനായാലും സിംഹക്കുഞ്ഞിനെ മയക്കിടത്തിയത് ദ്രോഹമാണെന്ന് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്യുന്നു.