ജയിൽചാട്ടത്തെ വെല്ലുന്ന കൂട്ട മതിലുചാട്ടത്തിനാണ് കഴിഞ്ഞ ദിവസം ചൈനയിലെ ചോങ്‌സുവോ തെരുവു സാക്ഷ്യം വഹിച്ചത്. സൗത്ത് ചൈനയിലെ ഒരു പക്ഷി ഫാമിൽ നിന്ന് 80 ഒട്ടകപ്പക്ഷികൾ രക്ഷപ്പെട്ടോടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

അധികൃതർ കൂട് പൂട്ടാൻ മറന്നതിനെ തുടർന്ന് ജനുവരി എട്ടിന് രാവിലെയാണ് ഫാമിലെ കൂട്ടിൽ നിന്ന് ഒട്ടകപ്പക്ഷികൾ കൂട്ടത്തോടെ പുറത്തുകടന്നത്. ഒടുവിൽ പോലീസിന്റെ സഹായത്തോടെ പക്ഷികളെ തിരിച്ച് ഫാമിലെത്തിച്ചു.