ഓണ്‍ലൈന്‍ ക്ലാസുകളാണിപ്പോള്‍ കുട്ടികള്‍ക്കെല്ലാം. സ്‌കൂളുകള്‍ നടത്തുന്ന ലൈവ് വീഡിയോ കോണ്‍ഫറന്‍സ് ക്ലാസുകളും ടെലിവിഷനുകളില്‍ സംപ്രേഷണം ചെയ്യുകയും വാട്‌സാപ്പ് വഴിയും മറ്റും പങ്കുവെക്കുന്ന റെക്കോര്‍ഡഡ് ക്ലാസുകളും കേട്ടാണ് ഇപ്പോള്‍ കുട്ടികള്‍ പഠിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയിലുള്ള രസകരമായ നിരവധി കാഴ്ചകള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. ഇവിടെയിതാ ഒരമ്മൂമ്മ കൊച്ചുമക്കളുടെ ക്ലാസ് ടീവിയില്‍ വീക്ഷിക്കുകയാണ്. അധ്യാപകന്റെ ചോദ്യങ്ങളോട് അവര്‍ പ്രതികരിക്കുന്നുമുണ്ട്