A post shared by Navya Nair (@navyanair143)

സിനിമകളിൽ അത്ര സജീവമല്ലെങ്കിലും റിയാലിറ്റി ഷോകളിലെ വിധികർത്താക്കളുടെ റോളിലും മറ്റും സജീവമാണ് നടി നവ്യ നായർ. ഇൻസ്റ്റാ​ഗ്രാമിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോഴിതാ പാട്ടു പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നവ്യ 

മേക്കപ്പ് ചെയ്യുന്നതിനിടെ ​ഗാനം ആലപിക്കുന്ന നവ്യയാണ് വീഡിയോയിലുള്ളത്. കണ്ണാം തുമ്പീ എന്നു തുടങ്ങുന്ന ​ഗാനം ആലപിക്കുന്ന നവ്യയേയും അതാസ്വദിക്കുന്ന മേക്കപ്മാനേയും വീഡിയോയിൽ കാണാം. 'മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ല എന്നുറപ്പിച്ചു ഞാൻ' എന്ന ക്യാപ്ഷനോടെയാണ് നവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മേക്കപ്പ് മാത്രമല്ല ​ഗാനവും ​ഗംഭീരമായിട്ടുണ്ട് എന്നാണ് പലരും കമന്റ് ചെയ്യുന്നത്.