വര്‍ഗീയ ശക്തികള്‍ കൊടികുത്തി വാഴുന്ന ഇക്കാലത്ത് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഡോ എസ് വൈ ഖുറേഷി അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയ്ക്ക്‌ പ്രസക്തി ഏറുകയാണ്. തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ, താളാത്മകതയോടെ മഹാഭാരതത്തിന്റെ ശീര്‍ഷക ഗാനം പാടുന്ന ഒരു മുസ്ലിം വയോധികനെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക. 'സ്ഥിര സങ്കല്‍പങ്ങളെ തച്ചുടക്കുന്നു' എന്ന തലക്കെട്ടോടെയാണ് ഖുറേഷി ഈ വീഡിയോ പങ്കു വെച്ചിട്ടുള്ളത്. ഗംഭീരമായി പാടുന്നതിനു പുറമെ ശംഖുനാദം പോലെയുള്ള ശബ്ദങ്ങളുടെ അനുകരണം അദ്ദേഹത്തിന്റെ ആലാപനത്തിനു കൂടുതല്‍ ഭംഗി നല്‍കുന്നു.