2012 ല്‍ ഉണ്ടായ ഒരു ആക്‌സിഡന്റിനെ ആസ്പദമാക്കി പേളി മാണി പറഞ്ഞു തുടങ്ങി. മറക്കാനാവാത്ത ചില ജീവിതാനുഭവങ്ങള്‍ നല്‍കിയ തിരിച്ചറിവുകള്‍ പങ്കു വെച്ച് താരം സംസാരിക്കുന്നത് മുഴുവന്‍ പോസിറ്റിവിറ്റിയെക്കുറിച്ചാണ്. ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ പേളിയുടെ വീഡിയോ യൂട്യൂബില്‍ കണ്ടു കഴിഞ്ഞു. 

മനസിന്റെ ചിന്തകള്‍ പോസിറ്റീവായി നിലനിര്‍ത്തേണ്ടതെങ്ങനെയെന്നെ് വളരെ ലളിതമായി പേളി വിശദീകരിക്കുന്നു. മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ ഇവരുടെ മോട്ടിവേഷണല്‍ പോസ്റ്റുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.