ഓണ്‍ലൈന്‍ ക്ലാസിന്റെ ബുന്ധിമുട്ടും വിഷമവും ഉമ്മയോടു പങ്കുവെക്കുന്ന തന്‍ഹ ഫാത്തിമയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒടുവില്‍ വിദ്യാഭ്യാസ മന്ത്രി തന്നെ 'കുഞ്ഞാവ' എന്ന ചെല്ലപ്പേരിട്ടു വിളിക്കുന്ന ഫാത്തിമയെ ആശ്വസിപ്പിക്കാനെത്തി. വീഡിയോ കോള്‍ വഴി മന്ത്രി ഫാത്തിമയോട് പഠനകാര്യങ്ങള്‍ തിരക്കി. കൂട്ടുകാരേയും ടീച്ചര്‍മാരേയും കാണാന്‍ കഴിയുന്നില്ലെന്ന സങ്കടത്തിന് ഉടന്‍ സ്‌കൂള്‍ തുറക്കുമെന്ന് ഉറപ്പു നല്‍കി. തന്നെ മന്ത്രിയപ്പൂപ്പന്‍ എന്ന് വിളിച്ചാല്‍ മതിയെന്നു പറഞ്ഞാണ് മന്ത്രി വി. ശിവന്‍കുട്ടി ഫാത്തിമയുമായി സംസാരിച്ചത്.