ആയിരക്കണക്കിന് മാനുകൾ ഒരുമിച്ച് റോഡ് മുറിച്ച് കടക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ നിന്നാണ് ഈ മനോഹര കാഴ്ച. എങ്ങോട്ടാണെന്നറിയില്ല, പക്ഷേ ഒറ്റക്കെട്ടായാണ് യാത്ര. 

ഫോറസ്റ്റ് ഓഫീസറായ അങ്കുർ പട്ടേലാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഭാവ് ന​ഗർ ദേശീയപാതയിൽ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ മനോഹര കാഴ്ച കാണുന്നത്. ​ഗുജറാത്ത് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്ത വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷെയർ ചെയ്തിട്ടുണ്ട്.