പാമ്പ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചില ചിത്രങ്ങളുണ്ടാവും. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു ചിരിക്കും പാമ്പാണ്. പാമ്പ് എങ്ങനെ ചിരിക്കുമെന്ന് ചിന്തിക്കുന്നുണ്ടാവും. ശരീരത്തിൽ ചിരിക്കുന്ന ഇമോജിക്ക് സമാനമായ രൂപങ്ങൾ ഉള്ളതുകൊണ്ടാണ് ചിരിക്കും പാമ്പെന്ന പേരിൽ വീ‍ഡിയോ വൈറലായിരിക്കുന്നത്. ഡിസൈനർ സ്നേക് ബ്രീ‍ഡറായ ജസ്റ്റിൻ കൊബിൽകയാണ് വെള്ളനിറത്തിന് മുകളിൽ മഞ്ഞനിറത്തിലുള്ള മൂന്ന് ഇമോജികളുടെ രൂപത്തിലുള്ള പാമ്പിന് രൂപം നൽകിയത്. $6 000 അഥവാ നാലരലക്ഷത്തോളം രൂപയ്ക്കാണ് പാമ്പിനെ ജസ്റ്റിൻ വിറ്റത്. ഈ കളർ കോമ്പിനേഷഷനിലുള്ള പാമ്പിനെ രൂപം നൽകാനായി എട്ടുവർഷത്തോളമാണ് കാത്തിരുന്നതെന്ന് ജസ്റ്റിൻ പറയുന്നു. എന്നാൽ ഇത്തരമൊരു ഇമോജി രൂപം അത്ഭുതമായാണ് തോന്നിയതെന്നും ജസ്റ്റിൻ.