സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഇതര സംസ്ഥാന തൊഴിലാളിയുടെ 'പൂമുത്തോളെ'

അടുക്കളയില്‍ പാട്ടു പാടിയും വിറക്കുവെട്ടുന്നതിനിടയില്‍ പാട്ടു പാടിയും സമൂഹ മാധ്യമങ്ങളില്‍ വൈറലായവരുണ്ട്. ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയായിരിക്കുന്നത് കുശാല്‍ എന്ന ഇതര സംസ്ഥാന തൊഴിലാളി പാടുന്ന വീഡിയോയാണ്. ഭാഷ അറിയില്ലെങ്കിലും മലയാളം പാട്ട് പാടി കൈയ്യടി നേടിയിരിക്കുകയാണ് കുശാല്‍. നടന്‍ ജോജു ജോര്‍ജ്ജ് നായകനായ 'ജോസഫ്' എന്ന സിനിമയിലെ വിജയ് യേശുദാസ് പാടിയ പൂമുത്തോളെ എന്ന് തുടങ്ങുന്ന പാട്ടാണ് കുശാല്‍ വീഡിയോയില്‍ പാടുന്നത്. രാജേഷ് രാജന്‍ എന്നൊരാളാണ് തന്റെ ഫ്രണ്ട് പാടിയ പാട്ടാണ് എല്ലാവരും സപ്പോര്‍ട്ട് ചെയ്യുക എന്ന അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കില്‍ ലൈവിട്ടിരിക്കുന്നത്‌. ഇതിനോടകം തന്നെ ധാരാളം പേര്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented