പീരങ്കിയുതിര്‍ക്കുന്ന ഇന്ത്യന്‍ സൈനികരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു.  മലയാളി സൈനികരുള്‍പ്പെടുന്ന സംഘമാണ് ഒന്നിന് പിന്നാലെ ഒന്നായി പീരങ്കി ആക്രമണം നടത്തുന്നത്. പാകിസ്താനി ബങ്കറുകള്‍ക്ക് നേരെയാണ് ആക്രമണം എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത് എങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയില്ല.