കോവിഡ് കാലം നിരവധി ഒത്തുചേരലുകളാണ് ഇല്ലാതാക്കിയത്. പലരുടേയും കല്ല്യാണം നീട്ടിവെക്കുകയും ചുരുങ്ങിയ ചടങ്ങുകളോടെ നടത്തുകയും ചെയ്തു. പിപിഇ കിറ്റ് ധരിച്ച് വധു വിവാഹ ചടങ്ങിനെത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിന്നു പുറത്തുവന്നത്. ഇപ്പോഴിതാ മധ്യപ്രദേശിൽ നിന്നും സമാനമായൊരു വാർത്ത പുറത്തു വന്നിരിക്കുകയാണ്. പിപിഇ കിറ്റ് ധരിച്ച് വിവാഹിതരാകുന്ന വരനും വധുവുമാണ് വീഡിയോയിലുള്ളത്. 

വരന് കോവിഡ് പോസിറ്റീവ് ആയതോടെയാണ് പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്താൻ തീരുമാനിച്ചത്. സുരക്ഷാവസ്ത്രം ധരച്ച് മറ്റു മൂന്നുപേരും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. വിവാഹശേഷം വധുവുമായി വലം വെക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഇതിനിടെ ഇത്തരമൊരു സാഹചര്യത്തിൽ വിവാഹം നീട്ടിവെക്കുന്നതിനു പകരം തിടുക്കം കാട്ടിയ വരനേയും വധുവിനേയും വിമർശിക്കുന്നവരുമുണ്ട്.