റെയിൽവേ പാളം മുറിച്ചുകടക്കുന്ന കാട്ടാനയ്ക്കും കുട്ടിയാനയ്ക്കും തടസം സൃഷ്ടിക്കാതെ ലോക്കോ പൈലറ്റുമാർ തീവണ്ടി നിർത്തുന്ന ദൃശ്യം ജനശ്രദ്ധനേടുന്നു. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ അലിപുർദ്വാർ ഡിവിഷന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഏപ്രിൽ ഏഴിന് പങ്കുവെക്കപ്പെട്ട വീഡിയോ നിരവധിയാളുകൾ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.