മയുടെ പുറത്തുകയറി ഓന്തും അതിന്റെ കുഞ്ഞും സഞ്ചരിക്കുന്ന വീഡിയോ വൈറലാവുകയാണ്. ഒരു മാസം മുമ്പ് ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോ​ഗസ്ഥ സുധാ രാമൻ ഈ വീഡിയോ പോസ്റ്റു ചെയ്തിരുന്നു. ​ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ധൻരാജ് നത്വാനിയടക്കം നിരവധി പ്രമുഖരും വിവിധ മാധ്യമങ്ങളും ഈ വീഡിയോ പോസ്റ്റു ചെയ്തു കഴിഞ്ഞു. ആമയുടെ പുറത്ത് കയറി ഓന്തും ആ ഓന്തിന്റെ പുറത്തു കയറി കുഞ്ഞൻ ഓന്തും സഞ്ചരിക്കുന്ന കൗതുകദൃശ്യമാണ് ഇത്. സംഭവം എവിടെയാണെന്ന് വ്യക്തമല്ല. 

Content highlight: Lizard family take a ride with baby tortoise