ഇതൊന്ന് കേള്‍ക്കാതെ എങ്ങനെ പോകാന്‍ പറ്റും; മനോഹര ശബ്ദം കൊണ്ട് മനം കവര്‍ന്ന് ശ്രീക്കുട്ടി

'ചൂളമടിച്ചു കറങ്ങി നടക്കും ചോലകുരുവിക്ക് കല്യാണം...' എത്ര മനോഹരമായി കെ.എസ്. ചിത്ര പാടിയ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഈ ഗാനം എന്നും മലയാളിക്ക് പ്രിയങ്കരമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍, വിദ്യാസാഗറിന്റെ സംഗീതം. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ ഗാനത്തിന് ആരാധകരെ സമ്മാനിക്കുന്നത് ഒരു കൊച്ചുഗായികയുടെ പാട്ടാണ്. 'മയിലാഞ്ചിക്കുന്നിന്‍ മേലെ വെയില്‍ കായും മാടത്തത്തേ...' എന്ന് തുടങ്ങുന്ന വരികള്‍ പാടി സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ശ്രീക്കുട്ടി. 

''ശ്രീക്കുട്ടി ഇത്ര മനോഹരമായി പാടുന്നത് കേട്ടാല്‍ ഒരു ലൈക്ക് കൊടുക്കാന്‍ ആര്‍ക്കും തോന്നിപ്പോകും'' എന്ന അടിക്കുറിപ്പോടെയാണ് പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടില്‍ ലയിച്ച്, കേള്‍ക്കുന്നവരെ പിടിച്ചിരുത്തി സമൂഹ മാധ്യമത്തില്‍ ആകെ അഭിനന്ദനം വാരിക്കുട്ടുകയാണ് ഈ കുഞ്ഞുഗായിക.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented