പിള്ളേര്‍ക്കൊക്കെ സന്തോഷമാവില്ലേ? 'പൂപ്പിയേയും കുഞ്ഞു മനിലയേയും' ക്യാമ്പിലേക്ക് സംഭാവന ചെയ്ത് സിയ

ദുരിതാശ്വാസ ക്യാമ്പിലേക്ക് പ്രിയപ്പെട്ട പാവക്കുട്ടികളെ സംഭാവന ചെയ്യുന്ന കുഞ്ഞുമിടുക്കിയുടെ വീഡിയോ ശ്രദ്ധ നേടുന്നു. എറണാകുളം പറവൂര്‍ സ്വദേശിയായ സിയയാണ് വീഡിയോയിലെ താരം. തന്റെ പൂപ്പി, കുഞ്ഞു മനില എന്നീ പാവക്കുട്ടികളെ ക്യാമ്പിലേക്ക് സംഭാവന ചെയ്യാമെന്നാണ് സിയ വീഡിയോയില്‍ പറയുന്നത്. വെള്ളപ്പൊക്കത്തില്‍ കുട്ടികളുടെ പാവകളൊക്കെ ഒഴുകിപ്പോയിരിക്കും. ഈ പാവക്കുട്ടികളെ കിട്ടിയാല്‍ ക്യാമ്പിലെ കുട്ടികള്‍ക്കൊക്കെ സന്തോഷമാവില്ലേ എന്നാണ് സിയക്കുട്ടി ചോദിക്കുന്നത്. കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ശ്യാം ശീതളിന്റെ മകളാണ് സിയ. ശ്യാം തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented