പേരുവിളിച്ച മലയാളി ആരാധകനെ തിരിച്ച് അഭിവാദ്യം ചെയ്ത് ഞെട്ടിച്ച് ഫുട്‌ബോള്‍ താരം ലയണല്‍ മെസി. പാരീസിൽ നടന്ന ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. തൃശ്ശൂർ തളിക്കുളം സ്വദേശി അനസ് പി.എ, മലപ്പുറം താനൂർ സ്വദേശി സമീർ എന്നിവർക്കാണ് മെസ്സിയെ തൊട്ടടുത്ത് കാണാൻ ഭാ​ഗ്യം ലഭിച്ചത്.

പ്രിയതാരത്തെ കണ്ടതിന്റെ ആവേശം ഇപ്പോഴും തീർന്നിട്ടില്ലെന്നാണ് ഇരുവരും മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. മെസി എത്തുന്നതറിഞ്ഞ് അനസും സമീറും റോഡിൽ ഏറെ നേരം കാത്തിരുന്നു. നിരാശരായി ഹോട്ടൽ മുറിയിൽ മടങ്ങിയെത്തിയപ്പോഴാണ് 'കാൽപ്പന്തിന്റെ മിശിഹാ' തൊട്ടടുത്ത മുറിയുടെ ബാൽക്കണിയിലെത്തിയത്. തുടര്‍ന്ന് 'മെസീ' എന്ന് നീട്ടിവിളിക്കുകയായിരുന്നു.

ഖത്തർ മലയാളികളായ അനസും സമീറും ഇറാനിയൻ സുഹൃത്തിനൊപ്പം അവധിയാഘോഷിക്കാനാണ് പാരീസിലെത്തിയത്.