ജം​ഗിൾ സഫാരിക്കിടെ കാട്ടിൽ മൃ​ഗങ്ങളെ കാണുന്നത് സാധാരണമാണ്. എന്നാൽ തീരെ പ്രതീക്ഷിക്കാത്ത ഒരിടത്താണ് വന്യജീവികളെ കാണുന്നതെങ്കിലോ? അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.  ടോയ്ലെറ്റിൽ നിന്ന് ശാന്തമായി പുറത്തിറങ്ങുന്ന സിംഹരാജനാണ് വീഡിയോയിലെ നായകൻ.

ഓടുന്ന സഫാരി വാഹനത്തിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ എവിടെയാണീ സംഭവം നടന്നതെന്നെ വ്യക്തമല്ല. ​ഗുജറാത്തിലെ സൗരാഷ്ട്രയിലാണെന്ന് ചില മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കാറിലിരിക്കുന്നവരുടെ അദ്ഭുതത്തോടെയുള്ള പ്രതികരണങ്ങള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കാം. 

ടോയ്ലെറ്റിലെ സുരക്ഷിതത്വവും പോയെന്നും പുരുഷന്മാരുടെ ശൗചാലയത്തിൽ നിന്നാണല്ലോ സിംഹം ഇറങ്ങിവരുന്നത് എന്നെല്ലാം പോകുന്നു സാമൂഹിക മാധ്യമങ്ങളിലെ കമന്റുകൾ.