വീട്ടിലിരുന്നുള്ള പഠനത്തിനിടെയുള്ള രസകരമായ രംഗങ്ങള്‍ ഒരു പക്ഷെ പലരും നേരിട്ട് കാണുന്നുണ്ടാവും. ഇവിടെയിതാ അത്തരം ഒരു രംഗം. മലയാള പഠനമാണ് രംഗം. മലയാളത്തിലെ ജനകീയ കവിയാര് എന്ന ചോദ്യത്തിന് കുഞ്ചന്‍ നമ്പ്യാര്‍ എന്നതിന് പകരം കുഞ്ചാക്കോ ബോബന്‍ എന്നാണ് കുട്ടിയുടെ മറുപടി. ഇനി കവിത എഴുതിത്തുടങ്ങേണ്ടി വരുമോ എന്ന കുറിപ്പോടെ നടന്‍ കുഞ്ചാക്കോ ബോബന്‍ ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.