കോയിക്കോട് പാട്ടിന് ഇതാ ഒരു അബുദാബി വേര്‍ഷന്‍

ജിമിക്കി കമ്മലിന്റെ പല വേര്‍ഷനുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഈയിടെ ശ്രദ്ധേയമായ മറ്റൊരു പാട്ടിന്റെ വ്യത്യസ്ത അവതരണം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഗൂഢാലോചന എന്ന ചിത്രത്തിലെ ഖല്‍ബില് തേനൊഴുകണ എന്ന പാട്ടിന് പുതിയ വേര്‍ഷനുമായെത്തിയിരിക്കുന്നത് അബുദാബിയിലെ കേരള വനിതാ അസോസിയേഷനാണ്.  അബ്ദുള്‍ സലാം വെളിയമ്പാട്ട് സംവിധാനവും മഹറൂഫ് അഷ്‌റഫ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സുരൂര്‍ ബാഷയാണ് നൃത്തസംവിധാനം. ഇമ, ലക്ഷ്മി, മിഥുന, നിഷ, സീന, ഷാദിയ, സുബി, വര്‍ണന എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. നാല് ലക്ഷത്തിലേറെ പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.