കോരിച്ചൊരിയുന്ന മഴയത്ത് നനഞ്ഞ് കുതിർന്ന് നിൽക്കുന്ന നായയ്ക്ക് കുടചൂടിക്കൊടുക്കുന്ന പോലീസ് ഉദ്യോ​ഗസ്ഥനാണ് സാമൂഹിക മാധ്യമങ്ങളിലെ പുതിയ ചർച്ച. കേരളാ പോലീസാണ് വീഡിയോ ഔദ്യോ​ഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

'ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഡ്യൂട്ടിക്കിടയിൽ' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാലിന് സ്വാധീനക്കുറവുള്ള നായ ഇടയ്ക്ക് കുടക്കീഴിൽ നിന്ന് മാറിപ്പോകുന്നുണ്ടെങ്കിലും പോലീസുകാരൻ പിറകേ ചെന്ന് കുടചൂടിക്കൊടുക്കുന്നതാണ് ദൃശ്യത്തിൽ.

നിലവധി പേരാണ് ഉദ്യോ​ഗസ്ഥനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.