ഒരു തവണത്തേക്കൊക്കെ ക്ഷമിക്കാം. പതിവ് ആയാലോ.. 😁🙏🙏🙏

Posted by Kerala Police on Monday, April 26, 2021

ഓവർ സ്പീഡിനും അലക്ഷ്യമായ ഡ്രൈവിങ്ങിനും പോലീസ് പിടിച്ച യുവാവ് വീണ്ടും അതേ തെറ്റ് ആവർത്തിച്ചാലോ? പണി പിന്നാലെ വന്നതിന്റെ വീഡിയോ പോലീസ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ നിന്ന് തിരികെയിറങ്ങിയയുടൻ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവിനെ വീണ്ടും പിടിച്ച കഥ രസകരമായ പങ്കുവച്ചിരിക്കുകയാണ് കേരള പോലീസ്. 

സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ തന്നെ ബൈക്കിന്റെ പിൻവശംപൊക്കി പ്രഹസനം കാണിച്ച യുവാവിനെ തിരഞ്ഞുപിടിച്ച് വീണ്ടും സ്റ്റേഷനിലെത്തിച്ചതാണ് വീഡിയോയിലുള്ളത്. സിനിമാ ഡയലോ​ഗുകളിലൂടെയും പാട്ടിലൂടെയും ട്രോളാക്കിയാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ലൈസൻസും ആർ.സി ബുക്കും റദ്ദ് ചെയ്യാനുള്ള നടപടികൾ പുറകെ വരുന്നുണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്.