മൂന്ന് പേര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നു. ദൂരെ നിന്നും പോലീസ് വാഹനം കണ്ടതോടെ വണ്ടി നിര്‍ത്തി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് മൂവരും. മൂന്ന് പേരും മാസ്‌കും വെച്ചിട്ടുണ്ടായിരുന്നല്ല. ഒരാള്‍ സ്‌കൂട്ടറെടുത്ത് മുങ്ങിയപ്പോള്‍ മറ്റേയാള്‍ ഓടി രക്ഷപ്പെട്ടു. മൂന്നാമത്തെയാള്‍ കയ്യിലുണ്ടായിരുന്ന മാസ്‌കുമിട്ട് ഒന്നുമറിയാത്ത പോലെ നടന്ന് നീങ്ങുമ്പോള്‍ അയാള്‍ക്കരികില്‍ പോലീസ് വണ്ടി നിര്‍ത്തുകയും എന്തോ സംസാരിക്കുകയും ചെയ്യുന്ന രംഗമാണ് വീഡിയോയില്‍. തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപൂ എന്ന കാപ്ഷനിട്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹാസ്യാത്മകമായ മീമുകളിലൂടെ ബോധവല്‍കരണം നടത്തുന്നത് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ ഒരു രീതിയാണ്. ഇക്കാരണം കൊണ്ടുതന്നെ വലിയ ജനപ്രീതി ഈ പേജിനുണ്ട്.