കള്ളനെ കാലുവച്ചുവീഴ്ത്തി മലയാളി സഹോദരങ്ങൾ വീണ്ടെടുത്തു നൽകിയത് എൺപത്തിയൊന്നു ലക്ഷം രൂപ. ദുബായിൽ നിന്നുള്ള സംഭവത്തിന്റെ വീഡിയോ സമൂ​ഹമാധ്യമത്തിൽ വൈറലാവുകയാണ്. ബാനിയ സ്ക്വയർ ലാന്റ്മാർക് ഹോട്ടലിൽ ഏപ്രിൽ പതിനാലിനാണ് സംഭവം നടന്നത്. മോഷ്ടിച്ച് ഓടിവരികയായിരുന്ന യുവാവിനെ കോഴിക്കോട് സ്വദേശിയായ ജാഫറും സഹോദരനും ചേർന്നാണ് കാലുവച്ചു വീഴ്ത്തിയത്. ജ്യൂസ് ഷോപ്പിൽ സഹോദരനെ സഹായിക്കുകയായിരുന്ന ജാഫർ ഓടിവരുന്നത് കള്ളനാണെന്ന് തിരിച്ചറിഞ്ഞതോടെ കാലുവച്ചുവീഴ്ത്തുകയായിരുന്നു. ഫുട്ബോൾ കളിക്കാരൻ കൂടിയായ ജാഫറിന്റെ സമയോചിത ഇടപെടലാണ് കള്ളനെ പിടികൂടാൻ സഹായകമായത്.