യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യത്തെ വനിതയായി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കമല ഹാരിസ്. ജോ ബൈഡന്റെ വലംകൈ ആയി മത്സരത്തിനിറങ്ങിയ അവര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സിനെയാണ് പരാജയപ്പെടുത്തിയത്. ഇതുകൂടാതെ ഈ സുപ്രധാന സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും കമല ഹാരിസ് സ്വന്തമാക്കി.
 
ഇന്ത്യൻ വംശജയായ ഹോളിവുഡ് നടി മിണ്ടി കലിംഗനോടൊപ്പം കമല ഹാരിസ് മസാല ദോശ പാചകം ചെയ്യുന്ന ഒരു പഴയകാല വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.  താൻ ജീവിതത്തിൽ ഒരിക്കലും മസാല ദോശ ഉണ്ടാക്കിയിട്ടില്ലെങ്കിലും ഇന്ത്യൻ ഭക്ഷണങ്ങൾ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും കമല വീഡിയോയിൽ പറയുന്നു. 2019 ൽ  ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ ആയിരുന്നു ആദ്യം ഈ പാചക വീഡിയോയെ സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്