സമൂഹമാധ്യമത്തിൽ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതിൽ ഒട്ടും പുറകിലല്ല നടി ജാൻവി കപൂർ. അടുത്തിടെ അസ്കാ ​ഗാങ് എന്ന പേരിൽ കൂട്ടുകാരുമൊത്തുള്ള നൃത്ത വീഡിയോ ജാൻവി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അതേ സംഘത്തോടൊപ്പം ചേർന്ന് തകർപ്പൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. 

നാക്ക് മുക്ക് എന്ന തമിഴ് ​ഗാനത്തിനൊപ്പം ചുവടു വെക്കുന്ന ജാൻവിയും കൂട്ടുകാരുമാണ് വീഡിയോയിലുള്ളത്. ജാൻവിയുടെ സഹോദരൻ അർജുൻ കപൂർ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ വീഡിയോക്ക് കമന്റുമായെത്തി. ഈ കൂട്ടത്തെ ഒരൽപം ഒറ്റയ്ക്ക് വിടേണ്ടതുണ്ട് എന്നാണ് അർജുൻ കമന്റ് ചെയ്തത്.