ജമ്മുകാശ്മീർ സ്‌പെഷ്യൽ പോലീസ് ഓഫീസറായിരുന്ന അഹമ്മദ് മഗ്രെയ്ക്ക് മരണാനന്തര ബഹുമതിയായി ലഭിച്ച ശൗര്യചക്ര ഏറ്റുവാങ്ങാനെത്തിയത് അമ്മ സാറ ബീഗമായിരുന്നു. രാഷ്ട്രത്തിനുവേണ്ടി വീരമൃത്യു വരിച്ച മകന് ലഭിച്ച മെഡൽ ഏറ്റുവാങ്ങി വേദിയിൽ സാറ ബീഗം വിങ്ങിപ്പൊട്ടുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. 

2019ൽ ബാരാമുള്ളയിൽ നടന്ന ഭീകരവിരുദ്ധ സൈനിക ഓപ്പറേഷനിടെ അഹമ്മദ് മഗ്രെയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പരിക്കേറ്റിട്ടും ജനങ്ങളെ ഒഴിപ്പിക്കുന്നതിലും ഭീകരരെ തുരത്തുന്നതിലും അഹമ്മദ് മഗ്രെ നടത്തിയ ധീരമായ പോരാട്ടം കണക്കിലെടുത്താണ് അദ്ദേഹത്തിന് ശൗര്യ ചക്ര നൽകിയത്.