മലയാളിയുടെ അയല്‍പക്കത്തെ പെണ്‍കുട്ടി  ഇമേജുള്ള നായികയാണ് അനുസിതാര. സംസാരിക്കുമ്പോഴും തനിനാടന്‍ വയനാട്ടുകാരി. നടിയാവുന്നതിന് മുന്‍പ് പോലീസാവാനായിരുന്നു ആഗ്രഹമെന്ന് പറയുകയാണ് അനുസിതാര. 

'തെറ്റ് കാണുമ്പോള്‍ പ്രതികരിക്കാന്‍ സാധാരണ ആളുകള്‍ക്ക് കഴിയില്ലല്ലോ. നമ്മളിങ്ങനെ നടന്നു പോവുമ്പോ ഭയങ്കര വല്യ വഴക്ക് നടക്കുന്നു. ഒരു ചേച്ചിയെ ചേട്ടന്‍ കള്ള് കുടിച്ച് തല്ലുന്നതായിരിക്കും കാണുന്നത്. അപ്പോ നമുക്കതില്‍ ഇടപെടാന്‍ മനസ് വെമ്പും. പക്ഷേ ചെയ്യാനുള്ള അവകാശമില്ല. ആ സിറ്റ്വേഷനില്‍ ആകെ ഇടപെടാനുള്ള അവകാശമുള്ള പോലീസുകാര്‍ക്ക് മാത്രമാണ്. അപ്പോ ഞാന്‍ ആലോചിക്കും പോലീസായിരുന്നെങ്കി ഈ ചേട്ടനെ ഒക്കെ പിടിച്ച് രണ്ടടി കൊടുക്കാരുന്നൂന്ന്'