വാ തുറന്ന് കയ്യിലേക്ക് തുപ്പിയപ്പോള്‍ കിട്ടിയത് നാണയത്തുട്ടുകള്‍... ആക്ച്വലി ഇതെന്താ സംഭവം?

കുറ്റിരോമങ്ങള്‍ നിറഞ്ഞമുഖം. ഒരു നിസ്സംഗഭാവമാണ് മുഖത്ത്. പൊടുന്നനെ അയാള്‍ വാതുറന്ന് കയ്യിലേക്ക് തുപ്പി. അതാ വീഴുന്നു നല്ല ഒന്നാന്തരം നാണയങ്ങള്‍. ഇതെങ്ങനെ എന്നാലോചിച്ച് അദ്ഭുതപ്പെടേണ്ട സംഗതി ഇച്ചിരി കൗതുകമുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണിത്. വീഡിയോയിലുള്ളത് ആളൊന്നുമല്ല കേട്ടോ.. സംഗതി ഒരു പഴ്‌സാണ്. കേട്ടിട്ട് തലയില്‍ കൈ വെയ്‌ക്കേണ്ട. സത്യമാണ്. ജപ്പാന്‍കാരനായ ഒരു ഡി.ജെയാണ് ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള ഈ സൃഷ്ടിക്ക് പിന്നില്‍. അനുകൂലമായും പ്രതികൂലമായുമെല്ലാം നിരവധി പേരാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. വാങ്ങാന്‍ താത്പര്യപ്പെടുന്നവരും കുറവല്ല. അതേസമയം പഴ്‌സ് നിര്‍മിക്കാനുപയോഗിച്ച വസ്തു എന്താണെന്ന് ഡി.ജെ. വ്യക്തമാക്കിയിട്ടില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented