മുടിവെട്ടിൽ കരവിരുത് തെളിയിച്ച് പഞ്ചാബിലെ സഹോദരങ്ങൾ. കടയിൽ വരുന്നവർക്ക് വെറുതേയങ്ങ് മുടിവെട്ടിക്കൊടുക്കുകയല്ല ഇവർ ചെയ്യുന്നത്. വരുന്നവർക്ക് ആവശ്യാനുസരണം തലയിൽ താജ്മഹലും കുത്തബ് മിനാറും മഹേന്ദ്ര സിങ് ധോണിയേയുമെല്ലാം ഇരുവരും വരച്ച് നൽകും. അതും ഒറിജിനലിനെ വെല്ലുന്ന രീതിയിൽ.

രാജ് വിന്ദർ സിങ് സിദ്ധു, ​ഗുർവിന്ദർസിങ് സിദ്ധു എന്നിവരാണാ സഹോദരന്മാർ. ട്രിമ്മർ ഉപയോ​ഗിച്ച്  തലയിൽ ചിത്രങ്ങൾ തീർക്കുന്ന ഇരുവരുടേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. പഞ്ചാബിലെ ദാബ് വാലി പട്ടണത്തിലാണ് ഇവരുടെ ഷോപ്പുള്ളത്.