കഴിഞ്ഞ രണ്ടാഴ്ചകൾ ഒഡീഷ നിവാസികളെ സംബന്ധിച്ച് നിർണായകമായിരുന്നു. സിമിപാൽ വനത്തിലുണ്ടായ കാട്ടുതീ നാടിനെയാകെ പരിഭ്രാന്തിയിലാഴ്ത്തിയാണ് പടർന്നുപിടിച്ചത്. കാട്ടുതീ അണയ്ക്കാൻ അധികൃതർ ഉൾപ്പെടെ നടപടികൾ എടുത്തുവരികയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി പെയ്ത മഴയും കാട്ടുതീയുടെ വ്യാപനം തടഞ്ഞു.

ഈ സാ​ഹചര്യത്തിൽ ആനന്ദത്താൽ നൃത്തം ചെയ്യുന്ന ഒരു ഫോറസ്റ്റ് ഓഫീസറുടെ വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. സ്നേഹാ ധാൽ എന്ന വനിതാ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥയാണ് മഴപെയ്ത ആനന്ദത്താൽ മതിമറന്ന് സന്തോഷം പ്രകടിപ്പിക്കുന്നത്. തങ്ങളുടെ രക്ഷയ്ക്കായെത്തിയ മഴയ്ക്ക് നന്ദി പറയുകയാണ് സ്നേഹ വീഡിയോയിൽ.