എന്റടുക്കേല്‍ വന്നടുക്കും പെമ്പറന്നോളേ... വൈറലായി അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും ഡാന്‍സ്

അല്ലെങ്കിലും ഈ പ്രായം എന്ന് പറയുന്നതൊക്കെ വെറും നമ്പറല്ലേ...? ചോദിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. അതിന് കാരണമാകട്ടെ പ്രായത്തെ കവച്ചുവെക്കുന്ന രണ്ടുപേരുടെ നൃത്തവും. ഏതോ ചടങ്ങില്‍ വച്ച് 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ 'എന്റടുക്കേല്‍ വന്നടുക്കും' എന്ന ഗാനത്തിന് തട്ടുപൊളിപ്പന്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന അപ്പൂപ്പനും അമ്മൂമ്മയുമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരങ്ങള്‍. ചുറ്റും കൂടി നില്‍ക്കുന്ന ബന്ധുക്കള്‍ കയ്യടിച്ച് താളമിട്ട് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. മൂന്ന് ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതുവരെ കണ്ടത്. കണ്ടവരെല്ലാവരും ഈ വൈറല്‍ നര്‍ത്തകര്‍ ആരെന്ന് അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented