കാട്ടാനക്കൂട്ടം ആക്രമിച്ച വാഴത്തോട്ടത്തിന്റെ അവസ്ഥ എന്തായിരിക്കുമെനന് ഊഹിക്കാം. എന്നാൽ അതിലൊരു വാഴ മാത്രം ആനകൾ തൊടാതെ പോയി. അതിനൊരു കാരണവുമുണ്ടായിരുന്നു. ആ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂ​ഹമാധ്യമത്തിൽ നിറയുന്നത്. 

തമിഴ്നാട്ടിലെ ഒരു ​ഗ്രാമത്തിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാട്ടാനക്കൂട്ടം നശിപ്പിച്ച വാഴത്തോട്ടത്തിന്റെ ദൃശ്യങ്ങളാണവ. എന്നാൽ ഒരെണ്ണം മാത്രം അവ നശിപ്പിച്ചില്ല. അതിൽ ഒരു കിളിക്കൂടുമുണ്ടായിരുന്നു. കിളിക്കുഞ്ഞുങ്ങളുള്ള കൂട് ഉണ്ടായിരുന്നതുകൊണ്ടാണ് ആനകൾ ആ വാഴ മാത്രം തൊടാതെ പോയതെന്നാണ് ഉടമസ്ഥൻ പറയുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീ‍ഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.