എറിഞ്ഞു തരുന്ന പന്ത് കൃത്യമായി അടിച്ച് പറത്തുകയാണ്. ഐപിഎല്ലിലെ കാഴ്ചയല്ല. ഒരു പിടിയാനയാണ് ഇവിടെ ബാറ്റ് ചെയ്യുന്നത്. നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മലയാളികളാണ് വീഡിയോയില്‍ ഉള്ളത് എങ്കിലും വീഡിയോയുടെ ഉറവിടം വ്യക്തമല്ല.