അർധരാത്രി അടുക്കള മതിൽ തകർത്തെത്തിയ കൊമ്പനെ കണ്ട അമ്പരപ്പിലാണ് തായ്വാനിൽ നിന്നുള്ള ഒരു കുടുംബം. ഹുവാ ഹിൻ ജില്ലയിലെ ഒരു വീട്ടിലാണ് സംഭവമുണ്ടായത്. അടുക്കളയുടെ മതിൽ പൊളിച്ച് തല അകത്തേക്കിട്ട് ഭക്ഷണം കൈക്കലാക്കുന്ന കൊമ്പനാണ് വീഡിയോയിലുള്ളത്. 

അടുക്കളയിൽ വച്ചിരിക്കുന്ന പാത്രങ്ങങൾ ഓരോന്നായി മറിച്ചിടുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. ഭക്ഷണം മണത്ത് ആനകൾ ഈ പ്രദേശത്ത് എത്തുന്നത് പതിവായിരുന്നു. രണ്ടുമാസം മുമ്പും ഈ കുടുംബത്തിന്റെ വീട്ടിൽ ആന എത്തിയിരുന്നുവെങ്കിലും അന്ന് അപകടമൊന്നും ഉണ്ടാക്കിയില്ല.