കോവിഡ് കാലത്ത് നിരവധി പേരാണ് പ്രിയപ്പെട്ടവരിൽ നിന്നകന്ന് കഴിഞ്ഞത്. ഇപ്പോഴിതാ എട്ടുമാസത്തോളം പിരിഞ്ഞിരുന്ന വൃദ്ധദമ്പതികളുടെ കൂടിച്ചേരലിന്റെ വീഡിയോ ആണ് വൈറലാവുന്നത്. മാൻസ്ഫീൽഡ് സ്വദേശികളായ 89കാരിയായ മേരി ഡേവിസും ഭർത്താവ് ​ഗോർഡനുമാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ വർഷം കെയർ ഹോമിലേക്ക് മാറിയ ​ഗോർഡനെ കോവിഡ് നിബന്ധനകൾ മൂലം മേരിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരിയിൽ മേരിയും മറ്റൊരു കെയർ ഹോമിലേക്ക് മാറിയിരുന്നു. ഒരാഴ്ച മുമ്പ് ഇരുവരേയും ഒരേ കെയർ ഹോമിലേക്ക് മാറ്റിയിരുന്നു. നാളുകൾക്കു ശേഷം പരസ്പരം കാണുന്ന ഇരുവരും പരസ്പരം ആശ്ലേഷിച്ചും ചുംബിച്ചും സന്തോഷം പങ്കിടുന്നതാണ് വീഡിയോയിലുള്ളത്.