ദുബായ് മെട്രോയിൽ നൃത്തം ചെയ്ത യുവാവ് അറസ്റ്റിൽ. കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു യുവാവിന്റെ നൃത്തം. പാകിസ്താൻ സ്വദേശിയാണ് ഇയാൾ. തിരക്കുള്ള കോച്ചിൽ കൂളിങ് ​ഗ്ലാസ് വെച്ച് മാസ്ക് ധരിക്കാതെയായിരുന്നു ഇയാളുടെ നൃത്തം. ആറുമാസം തടവും അയ്യായിരം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്. പൊതുസ്ഥലത്ത് സഭ്യമല്ലാതെ പെരുമാറിയതിനും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനുമടക്കമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.