കോവിഡ് ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ തുടർജീവിതം ദുസ്സഹമാകരുത് എന്നു കരുതി മാത്രമാണ് ലോക്ക്ഡൗൺ തീരുമാനം സംസ്ഥാനം തള്ളിയത്.  ഇളവുകളെ ചൂഷണം ചെയ്യാതെ സുരക്ഷ മുൻനിർത്തിയുള്ള ജീവിതമാണ് ഇനി നയിക്കേണ്ടത്. ഈ സാഹചര്യത്തിലും വിവാഹം പോലുള്ള ചടങ്ങുകളിൽ ആളുകളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വൈകാരികമായി പ്രതികരിക്കുകയാണ്  സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ഡോ.അഷീൽ. 

പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും കാഴ്ചകൾ കരളലിയിക്കുന്നതാണ്. അവിടത്തേക്കാൾ കൂടുതൽ പ്രമേഹരോ​ഗികളുള്ള, ഹൃ​ദ്രോ​ഗികളുള്ള, വയോജനങ്ങളുള്ള നാടാണ് കേരളം. ഈ സാഹചര്യത്തിൽ സുശക്തമായി ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ് വേണ്ടത്. വിവാഹങ്ങൾ പരമാവധി മാറ്റിവെക്കുകയോ ചുരുക്കം ആളുകളെ വച്ചോ നടത്തുകയാണ് വേണ്ടത്. അമ്പതിനു മുകളിൽ കൂടുന്ന ഓരോ വ്യക്തിയും അപകടാവസ്ഥയും കൂട്ടുകയാണ്. ഇവയൊന്നും പാലിക്കാതെ ആരോ​ഗ്യപ്രവർത്തകരുടെ മെക്കിട്ട് കയറുന്നവരുണ്ട്. ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി മരിച്ചു കിടന്ന് പണിയെടുക്കുകയാണ്. ഒരു ദിവസം പത്തും പതിനാറും മണിക്കൂർ പണിയെടുക്കുകയാണെന്നും. ആ സമയത്ത് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന വിളി കേൾക്കുമ്പോൾ സംയമനം കൈവിടുമെന്നും അഷീൽ പറയുന്നു. വൈകാരികമായി പ്രതികരിച്ചത് നിവൃത്തിയില്ലാത്തതുകൊണ്ടാണെന്നും ഡോക്ടർ പറയുന്നു.