ബക്സർ: കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ള വലിയൊരു സംഘം യാത്രക്കാർ ട്രെയിനിറങ്ങി പാഞ്ഞോടുന്ന വീഡിയോ ആണ് സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. ബീഹാറിൽ നിന്നുള്ള ഈ വീഡിയോക്ക് പിന്നിലെ കാരണം കേട്ടാൽ അത്ഭുതപ്പെടും. കോവിഡ് ടെസ്റ്റിനെ ഒഴിവാക്കാൻ വേണ്ടി ഓടുന്നതാണ് യാത്രികർ. സ്റ്റേഷൻ പരിസരം വിടുംമുമ്പ് കോവിഡ് ടെസ്റ്റ് ചെയ്യാൻ അഭ്യർഥിക്കുന്ന ആരോ​ഗ്യപ്രവർത്തകരെ വകവെക്കാതെ ഓടുന്നവരാണ് വീഡിയോയിലുള്ളത്. 

ദിവസങ്ങളായി കോവിഡ് ടെസ്റ്റ് നടത്താൻ കാത്തിരിക്കുന്ന തങ്ങളോട് കയർക്കുകയും വകവെക്കാതെ ഓടിയകലുകയും ചെയ്യുകയാണ് യാത്രികർ എന്നും ആരോ​ഗ്യപ്രവർത്തകർ പറയുന്നു. ബീഹാറിലെ റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് ടെസ്റ്റ് ലഭ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചത് അടുത്തിടെയാണ്.